ആശയെ എങ്ങനെ അലമാരയിലാക്കാം ; സീരിയല്‍ ഷൂട്ടിനിടെയുള്ള ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

ആശയെ എങ്ങനെ അലമാരയിലാക്കാം ; സീരിയല്‍ ഷൂട്ടിനിടെയുള്ള ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്ത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഇപ്പോള്‍ . അവതാരകയായി അവര്‍ക്കു മുന്നിലേക്കെത്തിയ അശ്വതി എഴുതിയ പുസ്തകങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ആങ്കര്‍ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, ഇപ്പോള്‍ പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.

ടിവി ആങ്കര്‍ എന്ന നിലയില്‍ നിന്ന് മാറി നടിയുടെ വേഷത്തിലെത്തിയത് അടുത്ത കാലത്തായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളും നിലപാടുകളും എഴുത്തുകളും ഒത്തിരി കാലമായി താരം പങ്കുവയ്ക്കാറുണ്ട്. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അശ്വതിയിപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ രസകരമായൊരു ചിത്രവും, വീഡിയോയും പങ്കുവച്ചിരിക്കുകയാണ് അശ്വതി. ‘ആനയെ എങ്ങനെ ഫ്രിഡ്ജിലാക്കാം എന്ന ചോദ്യത്തിനുശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു.. ആശയെ എങ്ങനെ അലമാരയിലാക്കാം.’ എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. സീരിയലിലെ രസകരമായൊരു ഭാഗം ഷൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ചിത്രം പകര്‍ത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍നിന്നും വ്യക്തമാണ്. അശ്വതി കൂടാതെ മറ്റ്ചില ആളുകളും അലമാരയില്‍ കയറിയിരിക്കുന്നതും ഫാസ്റ്റ് മോഷനായ വീഡിയോയിലുണ്ട്.

Leave A Reply

error: Content is protected !!