കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ മുരളീധരന്‍. രാജികത്ത്  സോണിയ ഗാന്ധിക്ക് കൈമാറി. രണ്ട് പദവികള്‍ ഉള്ളതിനാലാണ് ഒഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതില്‍ മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയതും അതൃപ്തി മൂലമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണത്തിനു സ്ഥിരം സമിതി അധ്യക്ഷനെയും വെച്ചത്.

Leave A Reply

error: Content is protected !!