കോവിഡ് വ്യാപനം അതിരൂക്ഷം; കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം അതിരൂക്ഷം; കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. പൊതുപരിപാടികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂടരുതെന്ന് കലക്ടറുടെ ഉത്തരവ്. മരണാനന്തര ചടങ്ങുകളില്‍  20 പേര്‍ക്ക് അനുമതി. വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 50 പേര്‍ക്കും അനുമതി. നീന്തല്‍ക്കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയം എന്നിവ അടച്ചിടാനും ഉത്തരവ്.

തിരുവനന്തപുരത്തിനു സമാനമായ രീതിയില്‍ കോഴിക്കോട്ടെ നഗര മേഖലകളിലും തീരപ്രദേശങ്ങളിലും കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുളള തീരുമാനം. കോഴിക്കോട്ട് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 46 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ക്കിടെയാണ്. 10 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ ആളുകൾ കൂടുന്നയിടങ്ങളിൽ കർശന നിയന്ത്രണത്തിനാണ് നീക്കം.

ഈ സാഹചര്യത്തില്‍ ആളുകൾ കൂടുന്നയിടങ്ങളിൽ കർശന നിയന്ത്രണത്തിനാണ് നീക്കം. രണ്ട് ക്ലസ്റ്ററുകളും അഞ്ച് കണ്ടെയ്ന്‍മെന്‍റ് സോണുകളുമാണ് നഗരപരിധിയിലുള്ളത്. അതിനാൽ ഇവിടെ നിയന്ത്രണം കൂടുതൽ കർശനമാക്കും. ചന്തകളിലും മാളുകളിലും കോംപ്ലക്സുകളിലും നിയന്ത്രണം കടുപ്പിക്കും. ഇവിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിക്കും. കൂടാതെ ക്വിക്ക് റെസ്പോൺസ് ടീമിന്‍റെ സേവനവും ഉപയോഗപ്പെടുത്തും.

 

Leave A Reply

error: Content is protected !!