കർഷകരെ ദുരിതത്തിലാക്കി ആഫ്രിക്കൻ പായൽ

കർഷകരെ ദുരിതത്തിലാക്കി ആഫ്രിക്കൻ പായൽ

മാന്നാർ : കർഷകരെ ദുരിതത്തിലാക്കി ചെന്നിത്തല പുഞ്ച പത്താം ബ്ലോക്ക് പാടശേഖരത്തിൽ പായലുകൾ നിറയുന്നു . പൂങ്കുളം പാടത്തു നിറഞ്ഞ പായലുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകി ചോവാലിൽ തോടുവഴി കൊറ്റോട്ട് കലുങ്കിനു സമീപമുള്ള കുഴിയിൽ കുന്നുകൂടിക്കിടക്കുകയാണ്. ഇത് ഒന്നാം ബ്ലോക്കിലേക്കും ഒഴുകി പാടത്ത് നിറഞ്ഞുകൊണ്ടിരിക്കുകയാണ്.പുങ്കളം പുഞ്ചയിലൂടെ എത്തുന്ന മഴവെള്ളം ഒഴുകിമാറേണ്ട തോടുകൾ നികന്നും കൈയേറ്റവും കാരണം ഒഴുക്ക് ശക്തമല്ല.

പുത്തനാർ വഴിയും പഴയപറയങ്കേരി ആറുവഴിയും മഴവെള്ളം ഒഴുകിമാറാത്തതിനാൽ ചെന്നിത്തലയിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അടുത്ത കൃഷിയിറക്കുന്നതിനുമുൻപ് പായൽ നീക്കണം. ഭാരിച്ച ചെലവും അധ്വാനവും വേണ്ടതിനാൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ ആശങ്കയിലാണ്. കുട്ടനാട്ടിൽ ആഫ്രിക്കൻ പായൽ വാരിമാറ്റിയ യന്ത്രം ഇവിടെയും ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Leave A Reply

error: Content is protected !!