വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവൻ സോബിയെ വീണ്ടും നുണ പരിശോധനക്ക് വിധേയനാക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവൻ സോബിയെ വീണ്ടും നുണ പരിശോധനക്ക് വിധേയനാക്കും

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെ വീണ്ടും നുണ പരിശോധന നടത്താൻ സിബിഐ അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊച്ചിയിൽ കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്.

ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ കലാഭവൻ സോബി ദുരൂഹത ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവൻ സോബി വ്യക്തമാക്കി.

Leave A Reply

error: Content is protected !!