കൊവിഡ് സെന്ററിൽ നിന്ന് ചാടിയ ഡ്രാക്കുള പോലീസ് പിടിയിലായി

കൊവിഡ് സെന്ററിൽ നിന്ന് ചാടിയ ഡ്രാക്കുള പോലീസ് പിടിയിലായി

പെരുമ്പാവൂർ: കൊവിഡ് സെന്ററിൽ നിന്ന് മുങ്ങിയ ഡ്രാക്കുള പിടിയിൽ. ചെമ്മല സ്വദേശി സുരേഷിനെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്. ഡ്രാക്കുള സുരേഷ് എന്ന സുരേഷ് രണ്ടാം തവണയാണ് കൊവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപെടാൻ നോക്കിയത്.

കറുകുറ്റി കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഡ്രാക്കുള സുരേഷ്.

Leave A Reply

error: Content is protected !!