ദീപിക ഉൾപ്പെടെയുള്ള നടിമാരുടെ ഫോണുകൾ എൻ.സി.ബി പിടിച്ചെടുത്തു

ദീപിക ഉൾപ്പെടെയുള്ള നടിമാരുടെ ഫോണുകൾ എൻ.സി.ബി പിടിച്ചെടുത്തു

മുംബയ്: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ ഫോണുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടിച്ചെടുത്തു. ഇന്നലെ ആറ് മണിക്കൂറോളമാണ് എൻ.സി.ബി ദീപികയെ ചോദ്യം ചെയ്തത്.

നടിമാരായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. ടാലന്റ് മാനേജർ ജയ സാഹ, ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവരുടെ ഫോണുകളും എൻ.സി.ബി പിടിച്ചെടുക്കുകയും, ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

Leave A Reply

error: Content is protected !!