വിജയ് നായരുടെ തോന്ന്യാസം ഹിറ്റിൽ നിന്ന് സൂപ്പർ ഹിറ്റിലേക്ക്.

വിജയ് നായരുടെ തോന്ന്യാസം ഹിറ്റിൽ നിന്ന് സൂപ്പർ ഹിറ്റിലേക്ക്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കമ്മീഷണർക്കും ഡി.ജി.പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം ഇയാള്‍ക്കെതിരെ ഐ.ടി വകുപ്പ് ചുമത്തിയിട്ടില്ല. സൈബർ സെല്ലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഐ.ടി വകുപ്പ് ചുമത്തുന്നതിൽ തീരുമാനമാകുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Leave A Reply

error: Content is protected !!