ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സന്ദേശവുമായി തലസ്ഥാനത്ത് സിആർപിഎഫിന്റെ ബാൻഡ് ഡിസ്പ്ലേ

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സന്ദേശവുമായി തലസ്ഥാനത്ത് സിആർപിഎഫിന്റെ ബാൻഡ് ഡിസ്പ്ലേ

സാംസ്കാരിക പരിണാമത്തിൻ്റെ സമ്പന്ന ചരിത്രത്താൽ വൈവിധ്യമാർന്ന ഭാഷയും സാംസ്കാരവും മതപരവുമായ നൂലിഴകളാൽ ‘സംയോജിത ദേശീയസ്വത്വമായി’ നെയ്തെടുത്ത ഇന്ത്യ, തീവ്രദേശീയയുടെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും മിതവാദികളുടെയും രക്തത്തിലും സമരസതയിലും ത്യാഗത്തിലും അഹിംസയിലും സത്യാഗ്രഹത്തിലും സ്ഫുടം ചെയ്ത അതുല്യമായ സ്വാതന്ത്ര്യസമരചരിത്രവും പേറിയതാണ്, കാലം പങ്കിട്ട സ്വാതന്ത്ര്യ സമര ചരിത്രത്തിനിടയിൽ പരസ്പര ധാരണയുടെയും വിശ്വാസത്തിൻ്റെയും മനോഭാവത്തിൻ്റെയും നാനാത്വത്തിൽ ഒരേകത്വം സ്വാതന്ത്ര്യാനന്തര ഭാരതം പ്രാപ്തമാക്കി.

പക്ഷെ 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച് ദേശീയതയിലാണ്ട രാഷ്ട്ര ചേതനയുടെ ആത്മാവ് രൂപപ്പെടുത്തുക എന്നത് അന്നൊരാൾക്ക് മാത്രം സാധ്യമാകുന്ന കാര്യമായിരുന്നു, സ്വാതന്ത്ര്യ സമരേതിഹാസത്തിൻ്റെ മഹാമേരു, ഭാരതത്തിൻ്റെ ആദ്യ ഉപപ്രധാനമന്ത്രിയും, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേൽ. എന്നാൽ ദേശീയോദ്ഗ്രഥനത്തിൻ്റെ അഗ്നിനക്ഷത്രം സർദാർ വല്ലഭായി പട്ടേലും ഇന്ത്യൻ ഭരണ ഘടനയുടെ ശില്പി ഡോക്‌ടർ അംബേദ്കറും 1947 ൽ കണ്ട സ്വപ്നം, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; ഒരു രാഷ്ട്രം ഒരു ഭരണഘടന” സാക്ഷാത്കരിക്കുവാൻ ഇന്ത്യ പിന്നിട്ടത് 70 വർഷങ്ങളാണ്.

Leave A Reply

error: Content is protected !!