കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെയും ഏഴ് വയസുകാരനായ മകന്റെയും മൃതദേഹം ഫയർഫോഴ്സ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കക്കാട് കാവുങ്ങൽ അലവിയുടെ മകൻ ഇസ്മയിൽ (36) മകൻ മുഹമ്മദ് ഷംവീൽ (7) എന്നിവർ ഒഴുക്കിൽപ്പെട്ടത്.

കക്കാട് മഞ്ഞാംകുഴി ഭാഗത്ത് നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ഇവർ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. തിരൂർ മലപ്പുറം ഫയർഫോഴ്സ് യൂനിറ്റും ട്രോമാ കെയർ പ്രവർത്തകരും വിവിധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. മകൻ ഷംവീലിന്റെ മൃതദേഹം ഉച്ചക്ക് രണ്ട് മണിക്കും പിതാവ് ഇസ്മയിലിന്റ മൃതദേഹം 4.30ഓടെയുമാണ് കണ്ടെടുത്തത്.

Leave A Reply

error: Content is protected !!