സുഭിക്ഷ കേരളം പദ്ധതി വിപുലപ്പെടുത്താൻ ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനമായി

സുഭിക്ഷ കേരളം പദ്ധതി വിപുലപ്പെടുത്താൻ ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനമായി

തൃശ്ശൂർ:  സുഭിക്ഷ കേരളം പദ്ധതി വിപുലപ്പെടുത്താനും അനുവദിക്കപ്പെട്ട തുകയുടെ വിനിയോഗം പൂര്‍ത്തിയാക്കാനും ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനം. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയ്ക്ക് അനുവദിക്കപ്പെട്ട ഫണ്ട് എത്രയും വേഗത്തില്‍ വിനിയോഗിക്കുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരമുള്ള ഫണ്ട് വിനിയോഗം ഇതേവരെ 1.23 ശതമാനം മാത്രമാണ്. എന്നാല്‍ ജില്ലയ്ക്ക് അനുവദിക്കപ്പെട്ട തുക 1.32 കോടി രൂപയാണ്. ഇതില്‍ നിന്ന് 1.6 കോടി രൂപ മാത്രമേ ചെലവഴിക്കാനായിട്ടുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ നിലവിലുള്ള 1720 പദ്ധതികളുടെ ഭാഗമായ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, വ്യവസായം എന്നിവയെ കൂടുതല്‍ വിപുലപ്പെടുത്തി പഞ്ചായത്തു തലത്തില്‍ വികസനം സാധ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ക്കും ധാരണയായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമല, ജൂബിലി മെഡിക്കല്‍ കോളേജുകളില്‍ 200 കിടക്കകള്‍ വീതം സജ്ജീകരിക്കാന്‍ തീരുമാനമായതായി കലക്ടര്‍ അറിയിച്ചു. എ ബി സി കാറ്റഗറിയില്‍പെട്ട രോഗികളില്‍ നിന്ന് ബി കാറ്റഗറിയില്‍പെട്ട രോഗ സാധ്യതയുള്ളവരെ ഇവിടങ്ങളില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. ജില്ലയില്‍ ഇത്തരത്തില്‍ 600 കിടക്കകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തും. എം എല്‍ എമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനവും സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധത്തിന് സന്നദ്ധ സേവനത്തിന് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം വീടുകളിലെ രോഗികളെ ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സാധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ മാലിന്യ ശേഖരണ കേന്ദ്രവും നടത്താനും തീരുമാനിച്ചു.

Leave A Reply

error: Content is protected !!