അറക്കുളം പഞ്ചായത്തിൽ സെന്റിനൽ സർവ്വേ

അറക്കുളം പഞ്ചായത്തിൽ സെന്റിനൽ സർവ്വേ

ഇടുക്കി: കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അറക്കുളം ഗ്രാമപഞ്ചായത്തിൽ സെന്റിനൽ സർവേ (ആൻ്റിജൻ ടെസ്റ്റ് ) നടത്തി. വിവിധ സർക്കാർ ഓഫീസിലെ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, കളക്ഷൻ ഏജന്റുമാർ, കച്ചവടക്കാർ, റേഷൻ വ്യാപാരികൾ, ജനപ്രതിനിധികൾ, ആശ വർക്കർമാർ, ഓട്ടോ തൊഴിലാളികൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശോധന നടത്തിയത്.

അറക്കുളം ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർമാരായ ഡോ.ലിയോ ജാൻ, ഡോ.അശ്വതി, ഡോ. സിൻഡ്രല്ല, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുകേഷ്, സ്റ്റാഫ് നഴ്‌സ്മാരായ, ഗീതു, ജന്നെറ്റ്, ലിജോമോൾ ചാക്കോ, നീതു, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സന്മാരായ സൈഫുനിസ. ബിന്ദു എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. 93 പേരിൽ പരിശോധന നടത്തി. ഇതിൽ രണ്ട് പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു ഇതിലൊരാൾ കുടയത്തൂർ പഞ്ചായത്തിൽ നിന്നുള്ളതാണെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.

Leave A Reply

error: Content is protected !!