സമരക്കാർ മരണത്തിന്റെ വ്യാപാരികളാകുന്നു ;രോഗികളുടെ വർദ്ധനവിൽ കേരളം രാജ്യത്ത് ഒന്നാമതായി

സമരക്കാർ മരണത്തിന്റെ വ്യാപാരികളാകുന്നു ;രോഗികളുടെ വർദ്ധനവിൽ കേരളം രാജ്യത്ത് ഒന്നാമതായി

കോവിഡ് എന്ന മഹാമാരി ഉറഞ്ഞു തുള്ളുമ്പോൾ രോഗം പടർത്തുന്ന മരണത്തിന്റെ വ്യാപാരികളെ നാം ഒറ്റപ്പെടുത്തേണ്ടതാണ് . സംസ്ഥാനത്ത് കൊവിഡ് വ്യാപനം വലിയ തോതിലാണ് വർദ്ധിക്കുന്നത് .കൊവിഡ് രോഗികളുടെ വർദ്ധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമതായി .

പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം നാലാമതും . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയെ മറികടന്നാണ് സംസ്ഥാനത്ത് നിലവിലെ രോഗവ്യാപനം. ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സംസ്ഥാനത്ത് വൻ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്‌ചക്കുളളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുപ്പതു ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കർണാടകയിലും മാത്രമാണ് കേരളത്തേക്കാൾ കൂടുതൽ രോഗികളുണ്ടായത്.

ഈ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഇരട്ടിയോ അതിലേറെയോ പരിശോധനകൾ നടക്കുന്നുമുണ്ട്. പരിശോധനകൾ അടിസ്ഥാനമാക്കി രോഗബാധ താരതമ്യപെടുത്തുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കിയാലും കേരളം ഏറെ പിന്നിലാണ്.

കഴിഞ്ഞ നാലു ദിവസത്തെ ദേശീയ ശരാശരി 8.8 ആണെങ്കിൽ സംസ്ഥാനത്ത് 10.8 ആയി ഉയർന്നിരിക്കുകയാണ്. പരിശോധനകൾ കൂടുതലുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേരളത്തേക്കാൾ മികച്ച നിലയിലാണ്.

ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമതാണ്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെ ഏറെ സമ്മർദത്തിലാക്കി 46000 ലധികം പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

വരുന്ന ആഴ്‌ചകളിൽ പ്രതിദിന കണക്ക് പതിനായിരം വരെയാകാമെന്നും ഒരേ സമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരം വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഇതുവരെ വൈറസിന്റെ വ്യാപനം പിടിച്ചു നിർത്താൻ നമുക്ക് കഴിഞ്ഞു. ഓണം കഴിഞ്ഞുള്ള ആദ്യത്തെ ആഴ്ച വലിയതോതിൽ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു .

മാത്രമല്ല സെപ്റ്റംബർ 15 ഓടെ ഉണ്ടാകും എന്ന് കരുതിയ വർദ്ധനവ് ഉണ്ടായതുമില്ല. നമ്മൾ പുലർത്തിയ ജാഗ്രതയാണ് അതിന് കാരണം. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി സമരമെന്ന പേരിൽ നിരത്തുകളിൽ ആൾക്കൂട്ടം അക്രമാസക്തരായി സംഘടിച്ചപ്പോൾ രോഗവ്യാപനം വർദ്ധിച്ചു.

സമരത്തിൽ പങ്കെടുക്കുന്ന നിരവധി ആളുകൾക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
അവരിൽ നിന്ന് ആ സമരത്തിൽ പങ്കെടുക്കാത്ത എത്ര പേരിലേക്ക് രോഗ ബാധ ഉണ്ടായിക്കാണും എന്നൊന്ന് ആലോചിച്ചു നോക്കിയേ ?

അങ്ങനെ സമരക്കാരിൽ നിന്ന് രോഗം ബാധിക്കുന്ന സഹസമരക്കാർ വീടുകളിലും നാട്ടിൻപുറങ്ങളിലും കടകളിലും മാർക്കറ്റുകളും എത്തി രോഗം പകർത്തിയാൽ ഈ വിപത്തിനെ ചെറുക്കാനുള്ള പോരാട്ടത്തിൽ നാം തോറ്റു പോകില്ലേ ?

നാം തോറ്റു പോകും എന്നതിനർത്ഥം ഈ പോരാട്ടത്തിന്റെ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ ,ഡോക്ടർമാർ , നഴ്സുമാർ, സന്നദ്ധപ്രവർത്തകർ എല്ലാവരും അതിൽപ്പെടും .

രാവിലെ മുതൽ ദൃശ്യമാധ്യമങ്ങളിൽ കാണുന്നില്ലേ സമരത്തിൻറെ ദൃശ്യങ്ങൾ. അതിൽ എത്ര പേർക്കുണ്ട് മാസ്ക് ? ഉള്ളവരിൽ തന്നെ എത്രപേർ ശരിയായി മാസ്‌ക് ധരിച്ചിരിക്കുന്നു ? എവിടെയാണ് സാമൂഹിക അകലം?

പാവപ്പെട്ട പോലീസുകാരും മാധ്യമ പ്രവർത്തകരും അടക്കം ഈ സമരാ ഭാസത്തിന്റെ പേരിൽ വൈറസ് ബാധിതരായി മാറുകയല്ലേ . രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്ത്രീകളെയും യുവാക്കളെയും തെരുവിൽ ഇറക്കി ഇക്കൂട്ടർ കാട്ടികൂട്ടുന്ന പ്രഹസനങ്ങൾ നമ്മുടെ നാടിനെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നുറപ്പാണ് .

മരണത്തിൻറെ വ്യാപാരികൾ ആകുകയാണ് ഇവർ . ഇവർ ഇത് അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ രോഗവ്യാപനത്തിന് ഇടയാക്കുന്നത് . ഇപ്പോൾ നടക്കുന്ന സമരത്തിന്റെ കാരണങ്ങളെല്ലാം സത്യം പുറത്തു വരുമ്പോൾ വ്യക്തമാകും .

എന്നാൽ കോവിഡ് വ്യാപനം സാധ്യമാകുകയും മരണ നിരക്ക് കൂടുകയും ചെയ്താൽ അത് വെച്ച് ആഘോഷിക്കുകയും സർക്കാരിനെതിരെ തിരിയുകയും ചെയ്യാമെന്നാണ് അവരുടെ കണക്കുകൂട്ടലെന്ന് ആരെങ്കിലും പറഞ്ഞാൽ നിക്ഷേധിക്കാൻ പറ്റുമോ ?

അത് ഈ നാടിനെ വലിയ ദുരന്തത്തിലേക്ക് നയിക്കും. സമരമെന്ന പേരിൽ തെരുവിൽ പോയി കലാപമുണ്ടാക്കി വീടുകളിലേക്ക് മടങ്ങി വരുന്നവരെ അയൽക്കാരും നാട്ടുകാരും ഒറ്റപ്പെടുത്തുക തന്നെ വേണം. അടുത്ത 15 ദിവസം ഇവരുമായി ഒരു സമ്പർക്കവും ഉണ്ടാകാൻ പാടില്ല.

നമ്മുടെ വീട്ടിലെ പ്രായമുള്ള അച്ഛനമ്മമാരുടെയും രോഗബാധിതരുടെ യും കുഞ്ഞുങ്ങളുടെയും ആയുസ്സ് വർദ്ധിപ്പിക്കുവാൻ വേണ്ടി അവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നാം അതിന് തയ്യാറാകണം

മാത്രമല്ല ഇക്കൂട്ടർ കവർന്നെടുക്കുന്നത് തങ്ങളുടേതല്ലാത്ത കാരണങ്ങൾകൊണ്ട് രോഗബാധിതരാകുന്നപാവപ്പെട്ടവർക്ക് ലഭ്യമാക്കേണ്ട ചികിത്സാ സൗകര്യങ്ങൾ കൂടിയാണ്.

വെൻറിലേറ്ററുകളും ഐസിയു യൂണിറ്റുകളും ഇത്തരത്തിൽ രോഗം പടർത്തുന്നവർക്ക് വേണ്ടി മാറ്റി വെക്കേണ്ടി വന്നാൽ, സാധാരണക്കാരും , മറ്റു രോഗങ്ങൾ ഉള്ളവരുമായ പാവങ്ങൾക്ക് രോഗം ബാധിച്ചാൽ അവർക്ക് ചികിത്സാസൗകര്യങ്ങൾ നിഷേധിക്കാൻ അത് ഇടയാക്കും.

അതുകൊണ്ട് നാമോരോരുത്തരും ജാഗ്രത പുലർത്തണം . സമരമെന്ന പേരിൽ തെരുവുകളിൽ പോയി വൈറസ് പടർത്തുന്ന വരെയും വൈറസ് വാഹകരായി മാറുന്ന വരെയും ഒറ്റപ്പെടുത്തുകയേ നിർവാഹമുള്ളൂ .

Leave A Reply

error: Content is protected !!