റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം

റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം

ലാലിഗയിൽ ഇന്നലെ നടന്ന റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസ് മത്സരത്തിൽ റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ വ്യജയ്ൻ സ്വന്തമാക്കിയത്. ഈ സീസണിലെ ആദ്യ ജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. മാഡ്രിഡിൻറെ ഒരു ഗോൾ ഓണ്‍ ഗോള്‍ ആയിരുന്നു. റയല്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനതാണ്.

റയലിന് വേണ്ടി ഫെഡെ വാല്‍വറഡേ,സെര്‍ജിയോ റാമോസ്,ഫെഡെഴ്സണ്‍(ഓണ്‍ ഗോള്‍) എന്നിവർ ഗോൾ നേടിയപ്പോൾ ബെറ്റിസിന് വേണ്ടി ഐസ മാണ്ടി,വില്യം കര്‍വാള്‍ഹോ എന്നിവര്‍ ഗോൾ നേടി. മത്സരം തുടങ്ങി പതിനാലാം മിനിറ്റിൽ റയൽ മാഡ്രിഡ് ആദ്യ ഗോൾ നേടി.എന്നാൽ മുപ്പത്തിയഞ്ചാം മിനിറ്റിൽ ബെറ്റിസ് മറുപടി ഗോൾ നേടി സമനിലയിൽ എത്തി. പിന്നീട് രണ്ട് മിനിറ്റിനുള്ളിൽ ബെറ്റിസ് രണ്ടാം ഗോൾ നേടി ലീഡ് നേടി. എന്നാൽ 48 ആം മിനുട്ടില്‍ ബെറ്റിസ് താരം എമെഴ്സണ്‍ നേടിയായ് ഓണ്‍ ഗോള്‍ ബെറ്റിസിന് വിനയായി. പിന്നീട് മൽസരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 82 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി റാമോസ് ഗോളാക്കി മാറ്റി വിജയം സ്വന്തമാക്കി.

Leave A Reply

error: Content is protected !!