കള്ളുഷാപ്പില്‍ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു

കള്ളുഷാപ്പില്‍ വാക്കേറ്റത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മാന്നാനത്ത് കള്ളുഷാപ്പിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് കുത്തേറ്റ് യുവാവ് മരണപ്പെട്ടു. അതിരമ്പുഴ മാന്നാനം നടുമ്പറമ്പില്‍ സന്തോഷ്(40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാനം സ്വദേശി രതീഷി(50)നെ ഗാന്ധിനഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.

ഇവരോടൊപ്പമുണ്ടായിരുന്ന വട്ടുകുളം ബാബു ഒളിവിലാണ്. മാന്നാനം അതിരമ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പില്‍ ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് മരണത്തിൽ കലാശിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave A Reply

error: Content is protected !!