മുൻ കേന്ദ്രപ്രതിരോധ മന്ത്രി ജസ്വന്ത്​ സിങ്​ അന്തരിച്ചു

മുൻ കേന്ദ്രപ്രതിരോധ മന്ത്രി ജസ്വന്ത്​ സിങ്​ അന്തരിച്ചു

മുന്‍ കേന്ദ്രപ്രതിരോധമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ് (82)അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്.

സൈനിക സേവനത്തിൽ നിന്ന്​ ബി.ജെ.പിയിലേക്ക്​ വന്ന ജസ്വന്ത്​ പാർട്ടിയിലെ വിമത സ്വരമായിരുന്നു. തുടർന്ന്​ 2009ൽ ബി.ജെ.പിയിൽ നിന്ന്​ പുറത്താക്കപ്പെട്ടു. ശേഷം ബി.ജെ.പിയുടെ ശക്തരായ വിമർശകരിൽ ഒരാളായായിരുന്നു. ജസ്വന്തിൻെറ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര​ മോദി അനുശോചിച്ചു.

Leave A Reply

error: Content is protected !!