വയോധികയെ പീഡിപ്പിച്ച കേസ്: രക്ഷപ്പെട്ട പ്രതിയെ സാഹസികമായി പിടി കൂടി

വയോധികയെ പീഡിപ്പിച്ച കേസ്: രക്ഷപ്പെട്ട പ്രതിയെ സാഹസികമായി പിടി കൂടി

കണ്ണൂർ: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ തടവിൽ നിന്ന് രക്ഷപ്പെട്ട ഒന്നാം പ്രതി മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. ക​​​ണ്ണൂ​​​ര്‍ ജി​​ല്ല​​യി​​ലെ ക​​​തി​​​രൂ​​​രി​​​ല്‍നി​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ പ്ര​​​തി​​​യെ ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​​സ് പ​​​ടി​​​കൂ​​​ടി​​​യ​​​ത്. മ​​​ല​​​മു​​​ക​​​ളി​​​ല്‍ ഒ​​​ളി​​​ച്ചു​​​താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ ന​​​ട​​​ക്കാ​​​വ് എ​​​സ്ഐ കൈ​​​ലാ​​​സ്നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പു​​​ല​​​ര്‍​ച്ചെ ര​​​ണ്ടോ​​​ടെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ള്‍ ഇ​​​വി​​​ടെ ഒ​​​ളി​​​ച്ചു​​​താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന വി​​​വ​​​ര​​​ത്തെത്തുടർന്നാണ് പ​​​രി​​​ശോ​​​ധ​​​ന​​​ ന​​​ട​​​ത്തി​​​യ​​​ത്.

കൊവിഡ് കെയർ സെൻ്ററിൽ നിന്നായിരുന്നു പ്രതി രക്ഷപ്പെട്ടത്. മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയ കേസിലെ പ്രതി മുജീബ് റഹ്മാൻ കോഴിക്കോട് ഈസ്റ്റ്‌ ഹില്ലിലെ കോവിഡ് കെയർ സെന്ററിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Leave A Reply

error: Content is protected !!