മൂന്നുകായിക താരങ്ങള്‍ പത്മശ്രീ പുരസ്കാര പട്ടികയിൽ

മൂന്നുകായിക താരങ്ങള്‍ പത്മശ്രീ പുരസ്കാര പട്ടികയിൽ

സംസ്ഥാനം പത്മശ്രീ പുരസ്കാര പരിഗണനയ്ക്കായി നല്‍കിയ പട്ടികയില്‍ ഇക്കുറി മൂന്നുകായിക താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍, ഇന്ത്യന്‍ വോളിബോളിലെ എക്കാലത്തേയും മികച്ച പ്രതിഭകളിലൊരാളായ ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് ജേതാവും ദീര്‍ഘദൂര ഓട്ടക്കാരിയുമായ പ്രീജ ശ്രീധരന്‍ എന്നിവരാണ് സംസ്ഥാനം നല്‍കിയ പട്ടികയില്‍ ഉള്ളത്. മൂന്നാം തവണയാണ് ഐ.എം വിജയന്റെയും, പ്രീജാ ശ്രീധരന്റെയും പേര് പത്മശ്രീ പരിഗണനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനയക്കുന്നത്. ടോം ജോസഫിന്റെത് ആദ്യതവണയും. ദേശീയ, രാജ്യാന്തര തലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചവരാണ് മൂവരും. ഐ.എം. വിജയന്റെ പേര് ഫുട്ബോള്‍ ഫെഡറേഷന്‍ കേന്ദ്രത്തിന് നല്‍കിയ പട്ടികയിലുമുണ്ട്.

79 മല്‍സരങ്ങളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ വിജയന്‍ 40ഗോളുകള്‍ നേടിയിട്ടുണ്ട്. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ ദീര്‍ഘദൂര ഓട്ടക്കാരിയാണ് പ്രീജ. 5000, 10000മീറ്ററുകളിലെ ദേശീയ റെക്കോഡ് ഇപ്പോഴും പ്രീജയുടെ പേരിലാണ്. ജിമ്മി ജോര്‍ജിനു ശേഷം ഇന്ത്യകണ്ട വോളി പ്രതിഭ എന്ന വിശേഷണമുള്ളയാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ടോം ജോസഫ്. ഇന്ത്യയ്ക്കായി 15വര്‍ഷവും, കേരളത്തിനായി 18വര്‍ഷവും കളിച്ചു

Leave A Reply

error: Content is protected !!