കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

കർഷക ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളില്‍ ഒന്നാണ് ശിരോമണി അകാലി ദള്‍. ആദ്യം ബില്ലിനെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാർട്ടി തലവൻ സുഖ്ബീർ സിങ് ബാദൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യർത്ഥിച്ചു.

പഞ്ചാബിലെ കർഷകരാണ് അകാലിദളിന്റെ ശക്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെമ്പാടും ഉയർന്ന കർഷക പ്രക്ഷോഭത്തിൽ ഏറ്റവും ശക്തി പ്രകടമായ ഒരു സംസ്ഥാനം പഞ്ചാബായിരുന്നു. ഇതിന് പിന്നാലെയാണ് അകാലി ദൾ മുന്നണി ബന്ധം അറുത്തുമാറ്റിയത്. ചെറുകിട – ഇടത്തരം കർഷകർക്ക് സ്വകാര്യ മേഖലയുടെ കടന്നുവരവോടെ ദുരിതം നേരിടേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്.

നേരത്തെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ സുഖ്ബീര്‍ ബാദലിന്റെ ഭാര്യ ഹര്‍സിമ്രത്ത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു.

Leave A Reply

error: Content is protected !!