പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾ

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾ

മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാൻ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാൽ‍ രക്തത്തിൽ പല സമയത്ത് പല അളവിൽ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തിൽ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരിൽ കൃത്യമായി പരിപാലിക്കപ്പേടുന്നു.

പ്രമേഹം മൂലം നിരവധി പ്രശ്നങ്ങൾ ആണ് മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്നത്. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ്, കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. കിഡ്നി തകരാർ, ലൈംഗിക ശേഷി ഇല്ലായ്മ ഉണ്ടാകുന്നു. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവും സ്ത്രീകളിൽ യോനിവരൾച്ചയും ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും ഉണ്ടാകുന്നു.ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ, സ്പർശന ശേഷി നഷ്ട്ടമാകുന്നു, കായിക ശേഷി നഷ്ട്ടപ്പെടുന്നു. അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നു എന്നിവയാണ് ഇവയുടെ ദൂഷ്യ ഫലങ്ങൾ.

Leave A Reply

error: Content is protected !!