"ഏഹ്..ഇത് എന്ത് മറിമായം"; ഒരു മീൻവിറ്റ മത്സ്യതൊഴിലാളിക്ക് കിട്ടിയത് പൊന്നും വില,അമ്പരന്ന് കടലോരവാസികൾ

”ഏഹ്..ഇത് എന്ത് മറിമായം”; ഒരു മീൻവിറ്റ മത്സ്യതൊഴിലാളിക്ക് കിട്ടിയത് പൊന്നും വില,അമ്പരന്ന് കടലോരവാസികൾ

വിശാഖപട്ടണം: വലയില്‍ കുടുങ്ങിയ അപൂര്‍വ്വ മത്സ്യത്തെ വിറ്റ് ഗുണ്ടൂര്‍ ജില്ലയിലെ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപ. ഗുണ്ടൂര്‍ ജില്ലയിലെ ബപത്‌ല മണ്ഡലത്തിലെ ദാനപേട്ട് ഗ്രാമത്തില്‍ നിന്നുള്ള ഡോണി ദേവുഡുവിനാണ് ഈ വിലയേറിയ മീന്‍ ലഭിച്ചത്.

ഗോല്‍ ഫിഷ്  എന്ന പേരില്‍ അറിയിപ്പെടുന്ന ഈ മത്സ്യം മഹാരാഷ്ട്രയില്‍ നിന്നുള്ള വ്യാപാരികള്‍ വാങ്ങി ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇരിക്കുകയാണ്. സ്വര്‍ണ ഹൃദയമുളള മീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോല്‍ ഫിഷ് ഉപയോഗിക്കാറുണ്ട്.

Leave A Reply

error: Content is protected !!