തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 72 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 72 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നാട്ടില്‍ തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 72 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.സംസ്ഥാനത്ത് 9,148 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ 5,679 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5,626 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 5,69,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 5,13,836 പേര്‍ ഇതിനോടകം രോഗമുക്തി നേടി. സംസ്ഥാനത്ത് 46,386 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,073 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 6,61,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 67,683 സജീവ കേസുകളാണുള്ളത്.

Leave A Reply

error: Content is protected !!