ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവം; മാപ്പു​പറഞ്ഞ്​ കിം ജോങ്​ ഉൻ

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവം; മാപ്പു​പറഞ്ഞ്​ കിം ജോങ്​ ഉൻ

ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണിന് അയച്ച കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

കർക്കശ നിലപാടുകളുടെ പേരിൽ പ്രശസ്​തനായ കിമ്മിൽനിന്ന്​ ഇത്തരത്തിലൊരു പ്രതികരണം ദക്ഷിണ കൊറിയയും ലോകവും പ്രതീക്ഷിച്ചിരുന്നില്ല. ഉത്തര കൊറിയൻ പ്രദേശത്തേക്ക്​ അതിക്രമിച്ചു​ കയറുകയാണെന്നു കരുതിയാണ്​ സൈനികർ വെടിവെച്ചതെന്ന്​ കത്തിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ ശരീരമല്ല കത്തിച്ചത്​. ഇദ്ദേഹം ഒഴുകിവന്ന ഉപകരണങ്ങളാണ്​ കോവിഡ്​ ഭീതിയിൽ കത്തിച്ചതെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറിനുള്ള കത്തിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ്ങിനു പോയ ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് പട്രോളിങ് ബോട്ടില്‍നിന്ന് കാണാതായത്.തുടര്‍ന്ന് ചൊവ്വാഴ്ച ഉത്തര കൊറിയയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍വെച്ച് നാവിക ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം.

Leave A Reply

error: Content is protected !!