'ആഴ്ചയിലൊരിക്കല്‍ മുരിങ്ങക്ക പറാത്ത കഴിക്കും'; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

‘ആഴ്ചയിലൊരിക്കല്‍ മുരിങ്ങക്ക പറാത്ത കഴിക്കും’; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മുരിങ്ങക്ക കൊണ്ട് താന്‍ പറാത്ത ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകകുറിപ്പ് ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിറ്റ് ഇന്ത്യ സംവാദത്തിനിടെയാണ് മുരിങ്ങക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും താന്‍ ഉണ്ടാക്കുന്ന മുരിങ്ങക്കാ പറാത്തയെക്കുറിച്ചും മോദി പറഞ്ഞത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഇത് കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കായികതാരങ്ങളടക്കമുള്ളവര്‍ സംവാദത്തില്‍ പങ്കെടുത്തു. കോവിഡ് കാലത്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചാ വിഷയം. പ്രശസ്ത ക്രിക്കറ്റ് താരം കോഹ്ലി തന്റെ വ്യായാമ ജീവിതത്തെക്കുറിച്ച് സംവാദത്തില്‍ സംസാരിച്ചു.

യഥാര്‍ഥത്തില്‍ ‘ഹിറ്റ് ഇന്ത്യ എന്നാണ് ഫിറ്റ് ഇന്ത്യ എന്നതിനര്‍ഥം. എല്ലാവരും ഇതു ഗൗരവമായെടുക്കണം. അസാധാരണമായ മഹാമാരി നേരിട്ടുകൊണ്ടിരിക്കേ എല്ലാവരും ദിവസത്തില്‍ അരമണിക്കൂറെങ്കിലും ശാരീരികക്ഷമതയ്ക്ക് ശ്രമിക്കണ’മെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘വിളിക്കുമ്പോഴെല്ലാം ഹല്‍ദി (മഞ്ഞള്‍) കഴിക്കാറുണ്ടോ?’ എന്ന് അമ്മ ചോദിക്കും. താന്‍ തയാറാക്കുന്ന ഹല്‍ദിയുടെ പാചക കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

error: Content is protected !!