സൗദിയിൽ കോവിഡ് ബാധിച്ച് 26 പേര്‍ കൂടി മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് 26 പേര്‍ കൂടി മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് 26 പേര്‍ കൂടി മരിച്ചു.ഇതോടെ ആകെ മരണസംഖ്യ 4625 ആയി.റിയാദ് 6, ജിദ്ദ 5, മക്ക 3, ത്വാഇഫ് 1, മുബറസ് 2, ഹാഇല്‍ 3, ഹഫര്‍ അല്‍ബാത്വിന്‍ 2, അബൂ അരീഷ് 1, സബ്യ 1, സാംത 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങള്‍ സംഭവിച്ചത്.

രാജ്യത്ത് പുതുതായി 472 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 843 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 332329ഉം ആകെ രോഗമുക്തരുടെ ആകെ എണ്ണം 315636ഉം ആയി.

Leave A Reply

error: Content is protected !!