ഐ പി എൽ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 44 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐ പി എൽ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 44 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. 44 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ 131 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും ചെന്നൈയെ പിടിച്ചുകെട്ടിയ സ്‌പിന്നർമാരുടെയും മികവിലായിരുന്നു ഡൽഹിയുടെ വിജയം.

ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വിജയത്തിലേക്കെന്ന തോന്നലുയര്‍ത്താന്‍ ചെന്നൈ ടീമിന് സാധിച്ചില്ല. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.176 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിലെ ഓപ്പണര്‍മാരായ മുരളി വിജയ് (10), ഷെയ്ന്‍ വാട്ട്‌സണ്‍ (14) എന്നിവരും റുതുരാജ് ഗെയ്ക്‌വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

35 പന്തില്‍ നിന്ന് നാലു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ താരം ഐ.പി.എല്ലില്‍ 2000 റണ്‍സ് തികയ്ക്കുകയും ചെയ്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കുവേണ്ടി ഓപ്പണർമാർ നടത്തിയ മിന്നും പ്രകടനമാണ് മികച്ച സ്കോറിലെത്താൻ സഹായിച്ചത്. ആദ്യ ഓവറിൽ തന്നെ ദീപക് ചാഹറിനെ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി കടത്തിയ യുവതാരം ഷാ വെടിക്കെട്ടിന് തുടക്കമിടുകയും ചുക്കാൻ പിടിക്കുകയും ചെയ്തു. ശിഖർ ധവാൻ മികച്ച പിന്തുണ നൽകുകയും ചെയ്തതോടെ ഡൽഹി ടീം സ്കോർ ഉയർന്നു.

ഒന്നാം വിക്കറ്റിൽ 94 റൺസാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്. 32 റൺസെടുത്ത ധവാനെ പുറത്താക്കി സഖ്യം തകർത്തത് പിയൂഷ് ചൗളയായിരുന്നു. 27 പന്തിൽ മൂന്ന് റോറും ഒരു സിക്സുമടക്കം 36 റൺസ് സ്വന്തമാക്കിയ ധവാൻ മടങ്ങിയതിന് പിന്നാലെ ചൗളയുടെ തന്നെ അടുത്ത ഓവറിൽ ഷായും പുറത്തായി.

Leave A Reply

error: Content is protected !!