കോവിഡ് 19: പാലക്കാട് ജില്ലയില്‍ 2763 പേര്‍ ചികിത്സയില്‍

കോവിഡ് 19: പാലക്കാട് ജില്ലയില്‍ 2763 പേര്‍ ചികിത്സയില്‍

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 2763 പേരാണ് ചികിത്സയിലുള്ളത്. ഇന്ന്  ജില്ലയില്‍ 419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 279 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  ഇതുവരെ 60648 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 58196 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.

ഇന്ന് 424 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 996 സാമ്പിളുകൾ അയച്ചു. 9419 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 6585 പേർ രോഗമുക്തി നേടി. ഇനി 1409 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 136001 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 664 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 6274 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

Leave A Reply

error: Content is protected !!