വിരാട് കോലിക്കെതിരായ വിവാദ പരാമര്‍ശം; സുനിൽ ഗവാസ്കറിനെതിരെ വിമർശനവുമായി അനുഷ്ക ശർമ്മ

വിരാട് കോലിക്കെതിരായ വിവാദ പരാമര്‍ശം; സുനിൽ ഗവാസ്കറിനെതിരെ വിമർശനവുമായി അനുഷ്ക ശർമ്മ

ഐപിഎൽ കമൻ്ററിക്കിടെ ആർസിബി ക്യാപ്റ്റൻ വിരാട് കോലിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ മുൻ ദേശീയ താരം സുനിൽ ഗവാസ്കറിനെതിരെ വിമർശനവുമായി നടിയും വിരാടിൻ്റെ ഭാര്യയുമായ അനുഷ്ക ശർമ്മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് അനുഷ്ക തന്‍റെ മറുപടി പോസ്റ്റ് ചെയ്തത്.

“കളിയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ നിങ്ങൾ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നോടും ഞങ്ങളോടും നിങ്ങൾക്ക് തുല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്നില്ലേ? കഴിഞ്ഞ രാത്രി എന്റെ ഭർത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെടാൻ നിങ്ങളുടെ മനസിൽ മനസ്സിൽ മറ്റ് നിരവധി വാക്കുകളും വാക്യങ്ങളും ഉണ്ടെന്നും എനിക്ക് ഉറപ്പുണ്ട്”

“ഇത് 2020 ആണ്, എന്റെ കാര്യങ്ങളി ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് ഞാൻ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കുകയും ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കുകയും ചെയ്യുന്നത്? ബഹുമാനപ്പെട്ട മിസ്റ്റർ ഗവാസ്‌കർ, ഈ മാന്യന്മാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന ആളാണ് നിങ്ങൾ. നിങ്ങൾ അത് പറയുന്നത് കേട്ടപ്പോൾ ഞാൻ ഇത്രയും നിങ്ങളോട് പറയാൻ ആഗ്രഹിച്ചു” അനുഷ്ക പറഞ്ഞു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നായകന്‍ വിരാട് കോലിയും ദയനീയ പ്രകടനം പുറത്തെടുത്തതോടെയായിരുന്നു ഗാവസ്‌റുടെ വിമര്‍ശനം.  ലോക്ക്ഡൗണ്‍ സമയത്ത് കോലി പരിശീലനം നടത്തിയത് ഭാര്യ അനുഷ്‌കയ്ക്ക് ഒപ്പമാണെന്നായിരുന്നു ഗാവസ്‌കറുടെ വാക്കുകള്‍. അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് കോലി നേരിട്ടതെന്നും നെറ്റ് പ്രാക്റ്റീസും മറ്റും കാര്യമായി നടത്തിയില്ലെന്നും പരിഹാസത്തോടെ ഗാവസ്‌കര്‍ പറഞ്ഞു. ഈ വാക്കുകളാണ് വിവാദമായത്.

Leave A Reply

error: Content is protected !!