പ്രാധാനമന്ത്രി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

പ്രാധാനമന്ത്രി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : 75ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നാളെ ലോകത്തെ അഭിസംബോധന ചെയ്യും. നാളെ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന സംവാദത്തിലാണ് അദ്ദേഹം സംസാരിക്കുക. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സംസാരിക്കാനുള്ള ആദ്യ അവസരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് നൽകിയിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ജനറല്‍ അസ്സംബ്ലി വെര്‍ച്വല്‍ ആയാണ് നടത്തുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും.

തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്തപറയുമെന്നാണ് കരുതുന്നത്. വ്യത്യസ്ത സമിതികളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അംഗത്വം നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ സുതാര്യ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും സഹകരണം തുടരുന്നകാര്യവും വ്യക്തമാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സഹകരണത്തിനായി ഇന്ത്യ നൽകിയ സംഭാവനകൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടുമെന്നുമാണ് വിവരം.

Leave A Reply

error: Content is protected !!