ഫോമാ വോട്ടിംഗ്: വിജയികൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഫോമാ വോട്ടിംഗ്: വിജയികൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡാളസ്: അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ഫോമായുടെ വോട്ടിംഗ് പുരോഗമിക്കുന്നു. ഫോമാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് ന്യൂ യോർക്ക് സമയം ആറ് മണിയ്ക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്  ഫോമാ തിരഞ്ഞെടുപ്പ്  കമ്മീഷൻ അറിയിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനോടൊപ്പം, അവരുടെ സത്യപ്രതിജ്ഞാചടങ്ങും  ഇന്ന് തന്നെ ക്രമീകരിയ്ക്കും. അഡ്വൈസറി കൗൺസിൽ ചെയർമാൻ വിജയിയെയും ഇതോടൊപ്പം പ്രഖ്യാപിക്കുന്നതായിരിക്കും. വോട്ടിംഗിൽ പങ്കെടുത്ത എല്ലാ ഡെലിഗേറ്റുകളെയും സാക്ഷി നിർത്തി പുതിയ ഭാരവാഹികൾക്ക് ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ഭരണഘടനാ കൈമാറും. പ്രസ്തുത ചടങ്ങിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളും, നാഷണൽ കമ്മറ്റിയംഗങ്ങളും, പുതിയ ഭരണസമിതിയിലെ നാഷണൽ കമ്മറ്റിയംഗങ്ങളും, നാഷണൽ  അഡ്‌വൈസറി കൗൺസിലും സന്നിഹതരായിരിക്കും.

സൂം മീറ്റിങ്ങിൽ കൂടി സംഘടിപ്പിക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണവിവരങ്ങൾ ഇതിനോടകം എല്ലാ ഡെലിഗേറ്റുകളെയും അറിയിച്ചിട്ടുണ്ട്. ഓരോ  സ്ഥാനാർത്ഥിയും, വളരെയേറെ നാളുകളായി നടത്തിവന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആകെത്തുകയാണ് മത്സരഫലം. സൂമിലായാലും,   വിജയാഹ്ളാദങ്ങൾക്ക് ഒട്ടും  കുറവ്  ഉണ്ടാകുകയില്ല. വോട്ടിംഗ് പുരോഗതി അറിയുവാൻ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാവർക്കും വോട്ടു രേഖപ്പെടുത്തുവാൻ കഴിയുന്ന നൂതന സാങ്കേതിക സംവിധാനം കുറ്റമറ്റതാണ്.  അമേരിക്കൻ പ്രവാസി മലയാളി സംഘടനാ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്ന ത്രില്ലിലാണ് ഫോമാ ഡെലിഗേറ്റുകൾ.

The zoom details are given below:

Topic: FOMAA 2020 Election Results Announcement
Day: Sep 25, 2020
Time: 06:00 PM EST
05:00 PM CST
03.00 PM PST

Join Zoom Meeting
https://zoom.us/j/92015055222
Meeting ID: 920 1505 5222

 

Leave A Reply

error: Content is protected !!