ഐ പി എൽ; ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 176 റൺസ് വിജയലക്ഷ്യം

ഐ പി എൽ; ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 176 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കുവേണ്ടി ഓപ്പണർമാർ നടത്തിയ മിന്നും പ്രകടനമാണ് മികച്ച സ്കോറിലെത്താൻ സഹായിച്ചത്.

35 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ഷാ 43 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 64 റണ്‍സെടുത്തു. ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 27 പന്തില്‍ നിന്ന്  ഒരു സിക്‌സും മൂന്നു ഫോറുമടക്കം 35 റണ്‍സെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്.

മൂന്നാമനായി എത്തിയ റിഷഭ് പന്തും ക്രീസിൽ നിലയുറപ്പിച്ചു കളിച്ചു. എന്നാൽ നായകൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സ് 26 റൺസിൽ അവസാനിച്ചു. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ടീം സ്കോർ 175ൽ എത്തിച്ചു .

Leave A Reply

error: Content is protected !!