കോവിഡ്; കുവൈത്തില്‍ 590 പുതിയ കേസുകള്‍ കൂടി

കോവിഡ്; കുവൈത്തില്‍ 590 പുതിയ കേസുകള്‍ കൂടി

കുവൈത്തില്‍ വെള്ളിയാഴ്ച 590 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 601 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ മരണസംഖ്യ 595 ആയി.

ഇതുവരെ 102,441 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 93,562 പേര്‍ ആകെ രോഗമുക്തരായി. നിലവില്‍ 8,284 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 111 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave A Reply

error: Content is protected !!