മമ്മൂട്ടിക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ ; തോട്ടത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ ; തോട്ടത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

ലോക്ക്ഡൗൺ തുടങ്ങിയതോടെ വീട്ടിൽ കൃഷിയും തുടങ്ങിയിരിക്കുകയാണ് പല സിനിമ താരങ്ങളും. അടുത്തിടെ നടൻ ജോജു ജോർജ് തന്റെ വീട്ടിലെ കൃഷിയിടത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞദിവസമാണ് മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ തോട്ടത്തിൽ വിളഞ്ഞ സൺഡ്രോപ് പഴങ്ങൾ വിളവെടുക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

കൃഷിക്കാരന്റെ വേഷത്തിലുള്ള മോഹൻലാലിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. സിനിമയിലെന്ന പോലെ മോഹൻലാലിനെ ഫോട്ടോകളില്‍ കാണാം. തന്റെ കൃഷിയിടത്തില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹൻലാല്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ലോക്ക് ഡൗണില്‍ ചെന്നൈയിലായിരുന്ന മോഹൻലാല്‍ കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.

കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണങ്ങള്‍. ജൈവവളം മാത്രമിട്ടാണ് കൃഷി. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാൻഡ് അംബാസഡര്‍ ആണ് മോഹൻലാല്‍.വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ കൃഷിയിടത്തില്‍ ഉണ്ടെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാകും.

Leave A Reply

error: Content is protected !!