ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ: ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയപഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്‌ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ ഫെബിൻ വേങ്ങശ്ശേരി (37)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി താമസിക്കുന്ന വീട്ടിൽ എത്തി ഫെബിൻ ഈ വർഷം മാർച്ച് മുതൽ യുവതിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് മങ്കട പൊലീസ് കേസ് എടുത്തത്.

പലതവണ പെൺകുട്ടിയെ ഫെബിൻ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണി ആയ യുവതിയെ ഫെബിൻ പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. പെരിന്തൽമണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫെബിനെ അറസ്റ്റ് ചെയ്തത്.

Leave A Reply

error: Content is protected !!