സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ആറായിരം കടന്ന് കോവിഡ്: 6477 പേർക്ക് കോവിഡ് 

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ആറായിരം കടന്ന് കോവിഡ്: 6477 പേർക്ക് കോവിഡ് 

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ആറായിരം കടക്കാക്കുന്നത്. 5418 പേര്‍ക്ക് ഇന്ന് സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. വയനാട് ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ഇന്ന് നൂറിന് മുകളിലാണ് രോഗബാധിതർ. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Leave A Reply

error: Content is protected !!