കോഴിക്കോട് ജില്ലയില്‍ 31 ക്യുക് റെസ്‌പോണ്‍സ് ടീമിനെ ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയില്‍ 31 ക്യുക് റെസ്‌പോണ്‍സ് ടീമിനെ ഏർപ്പെടുത്തി

കോഴിക്കോട്: കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയമിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യു.ആർ.ടികൾ നിശ്ചയിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സംഖ്യ പ്രകാരമുളള ആളുകൾ തിരികെ പോകുന്ന മുറയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് പരിശോധന നിർബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവർക്ക് പ്രവേശനം ഉണ്ടാവുകയില്ല.

Leave A Reply

error: Content is protected !!