സംഗീത സൂര്യന് അസ്തമനം

സംഗീത സൂര്യന് അസ്തമനം

എസ്.പി.ബിയെന്നാല്‍ സംഗീതമായിരുന്നു. പാട്ട് പാടുവാന്‍ വേണ്ടി മാത്രം ഭൂമിയില്‍ ജനിച്ചൊരാള്‍.. കാതുകളെ മയക്കുന്ന മാന്ത്രിക ശബ്ദം കൊണ്ട് അദ്ദേഹം മനസുകളെ കെട്ടിയിട്ടു. മാതൃഭാഷയായ തെലുങ്കില്‍ മാത്രമല്ല, തമിഴ്, ഹിന്ദി,മലയാളം..അങ്ങിനെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും എസ്.പി.ബി പാടി.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു മാതാവ്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മകനെ എന്‍ജിനിയറാക്കാനായിരുന്നു പിതാവിന്‍റെ ആഗ്രഹം. പക്ഷെ എസ്.പി.ബിയിലെ ഗായകന്‍ അടങ്ങിയിരുന്നില്ല. ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

error: Content is protected !!