മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണം : പി.സി. തോമസ്

മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണം : പി.സി. തോമസ്

കോട്ടയം : മന്ത്രി കെ ടി ജലീൽ മന്ത്രിസഭയിൽനിന്ന്‌ രാജിവെയ്ക്കണമെന്ന്‌ കേരള കോൺഗ്രസ്‌ ചെയർമാനും എൻ.ഡി.എ. ദേശീയ സമിതി അംഗവുമായ പി.സി.തോമസ്‌ ആവശ്യപ്പെട്ടു.ഒരു വിദേശരാജ്യത്തുനിന്ന് ഒരു സമ്മാനവും വാങ്ങാൻ ഒരു മന്ത്രിക്ക് അവകാശമില്ല. വാങ്ങണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം.

നിയമസഭയിൽപോലും പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെ ഇടതുപക്ഷത്തിന്റെ നടപടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളോടുള്ള ചൊരുക്ക് മുഖ്യമന്ത്രിയും സർക്കാരും പുറത്തു കാണിക്കുകയാണ്-പി.സി.തോമസ് ആരോപിച്ചു.

Leave A Reply

error: Content is protected !!