സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസം മതിയാകും

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസം മതിയാകും

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങുന്നവരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനിൽ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എത്തിയതിന്റെ ഏഴാം നാൾ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിപ്പിക്കാം. എങ്കിലും തുടർന്നുള്ള ഏഴുദിവസം കൂടി ക്വാറന്റീനിൽ കഴിയുന്നതാണ് അഭികാമ്യമെന്നും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവർ ആരോഗ്യ പ്രോട്ടോകോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങൾക്കും മറ്റുമായി ഏതാനും ദിവസത്തേക്ക് എത്തുന്നവർക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ കർശനമല്ലെന്ന് ഉത്തരവിറക്കിയിരുന്നു.

Leave A Reply

error: Content is protected !!