ഐപിഎല്‍ ;റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നല്ല തുടക്കമിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ഐപിഎല്‍ ;റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നല്ല തുടക്കമിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്

 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നല്ല തുടക്കമിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത്. 20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മത്സരത്തിനിടെ കെ.എല്‍ രാഹുല്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് തികച്ചു.

ബാംഗ്ലൂര്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ്  ഇന്നിറങ്ങിയത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായി എത്തുന്നത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്ണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും കളത്തിലിറങ്ങുന്നത്. മറുവശത്ത് ഡല്‍ഹിക്കെതിരായ സൂപ്പര്‍ ഓവര്‍ പരാജയത്തിനു ശേഷമാണ് പഞ്ചാബ് എത്തുന്നത്.

Leave A Reply

error: Content is protected !!