കോവിഡ്: ഖത്തറിൽ 250 പുതിയ രോഗികൾ

കോവിഡ്: ഖത്തറിൽ 250 പുതിയ രോഗികൾ

ഖത്തറില്‍ 250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 6,039 പേരില്‍ നടത്തിയ പരിശോധനയിലാണ് 250 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,950 എത്തി.

രാജ്യത്ത് 62 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുളളത്. 257 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,21,263 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമായ 7,45,130 പേരില്‍ 1,24,425 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Leave A Reply

error: Content is protected !!