ആഭ്യന്തര വിമാനസര്‍വീസുകളിൽ ചെക്ക് ഇന്‍ ബാഗുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ആഭ്യന്തര വിമാനസര്‍വീസുകളിൽ ചെക്ക് ഇന്‍ ബാഗുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ചെക്ക് ഇൻ ബാഗുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. വ്യോമയാന മന്ത്രാലയമാണ് നിയന്ത്രണം നീക്കിയത്.

ലോക്ഡൗണിന് ശേഷം മെയ് 25ന് വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഒരു ചെക്ക് ഇൻ ബാഗേജു മാത്രമാണ് അനുവദിച്ചത്. ചെക്ക് ഇൻ ബാഗുകളുടെ ഭാര പരിധിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്നതു പോലെ വിമാന കമ്പനികൾക്ക് തീരുമാനമെടുക്കാം. എയര്‍ലൈന്‍ കമ്പനികളുടെ ആഭ്യന്തര നയങ്ങള്‍ക്ക് അനുസൃതമായി ബാഗേജ് പരിധി നിശ്ചയിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ 20 കിലോ ബാഗേജ് പരിധി 15 കിലോ ആയി കുറക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് സാധിക്കും.

ലോക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബാഗേജ് പരിധി 15ല്‍ നിന്ന് 20 കിലോ ആയി ഉയര്‍ത്തിയിരുന്നു. ഹാന്‍ ബാഗേജിന് പുറമെ 20 കിലോ ഭാരമുള്ള ഒരു ബാഗേജ് മാത്രമാണ് അന്ന് അനുവദിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മെമോറാണ്ടം അനുസരിച്ച് 20 കിലോ എന്ന പരിധി എയര്‍ലൈന്‍ കമ്പനികള്‍ക്ക് 15 കിലോ ആക്കി ചുരുക്കാം. അതില്‍ കൂടുതല്‍ വരുന്ന ബാഗേജിന് അധിക തുക നല്‍കേണ്ടി വരും. ഇത് ആഭ്യന്തര വിമാന കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുവാനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

60 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താനാണ് വിമാന കമ്പനികൾക്ക് അനുമതിയുള്ളത്. രാജ്യാന്തര വിമാന സർവീസ് ഇനിയും തുടങ്ങിയിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിൻറെ ഭാഗമായ സർവീസുകളും ഉഭയകക്ഷി കരാറുകളുടെ ഭാഗമായുള്ള പ്രത്യേക സർവീസുകളും മാത്രമാണ് വിദേശത്തേയ്ക്കും തിരിച്ചും നിലവിലുള്ളത്.

Leave A Reply

error: Content is protected !!