ഐപിഎൽ; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുന്നു

ഐപിഎൽ; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുന്നു

ഐപിഎൽ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുത്തു.മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാണ് ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായി എത്തുന്നത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആദ്യ മത്സരം തോറ്റ പഞ്ചാബ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനും കൃഷ്ണപ്പ ഗൗതമും ഇന്നത്തെ മത്സരത്തിനില്ല.

ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷാമും മുരുഗന്‍ അശ്വിനുമാണ് ഇരുവര്‍ക്കും പകരക്കാരായി അന്തിമ ഇലവനിലെത്തിയത്. പഞ്ചാബ് ടീമിലെ മലയാളി താരം കരുണ്‍ നായര്‍ക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്.

മറുവശത്ത് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. ഇതിനൊപ്പം ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ കൂടി ഫോമിലേക്കെത്തിയാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ബൗളിങ്ങില്‍ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫോമിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Leave A Reply

error: Content is protected !!