ബഹ്റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും

ബഹ്റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും

ബഹ്റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും.ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.​ പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും.

കോവിഡ് പ്രതിരോധ നിയമങ്ങളുടെ ഭാഗമായി പൊതു സ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങളിലും മാസ്​ക്​ ധരിക്കണമെന്നത്​ രാജ്യത്ത് നിർബന്ധമാണ്. പിന്നിട്ട ദിവസങ്ങളിൽ ​പോസിറ്റീവ് കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ രാജ്യത്ത് കർശനമാക്കിയിരുന്നു.

Leave A Reply

error: Content is protected !!