സൗദിയിൽ 90ാമത്​ ദേശീയദിനം ആഘോഷിച്ചു

സൗദിയിൽ 90ാമത്​ ദേശീയദിനം ആഘോഷിച്ചു

സൗദിയിൽ 90ാമത്​ ദേശീയദിനം ആഘോഷിച്ചു.രാ​ജ്യ​ത്തിന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി, അതത് മേഖലകളിലെ ഗവര്‍ണറേറ്റ്, മുനിസിപ്പാലിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം നടന്നത്. വൈകിട്ട് നാലിന് നടന്ന വ്യോമാഭ്യാസ പ്രകടനമായിരുന്നു ദേശീയ ദിനാഘോഷ പരിപാടികളിലെ മുഖ്യ ഇനം. 60ഓളം വരുന്ന സിവില്‍, സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും മാനത്ത് വര്‍ണങ്ങള്‍ കൊണ്ട് ചിത്രവേലകളൊരുക്കി.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ എ​യ​ർ​ഷോ ചാ​ന​ലി​ലൂ​ടെ കാ​ണി​ച്ച്​ വീ​ടു​ക​ളി​ൽ ഇ​രു​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. സൗ​ദി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​യ​ർ​ഷോ​യാ​ണ്​ ന​ട​ന്ന​ത്. റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സി​ന്​ കീ​ഴി​ലെ വി​വി​ധ​ത​രം യു​ദ്ധ വി​മാ​ന​ങ്ങ​ൾ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു​ പു​റ​മെ സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്​​റ്റ​റു​ക​ൾ എ​ന്നി​വ​യും എ​യ​ർ​ഷോ​യി​ൽ പങ്കെ​ടു​ത്തു.

Leave A Reply

error: Content is protected !!