സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതില്‍ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല. 21 മരണമാണ് സ്ഥിരീകരിച്ചത്.

45919 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5321 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 628 രോഗികളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 54989 സാമ്പിള്‍ പരിശോധിച്ചു. 3168 പേര്‍ രേഗമുക്തി നേടിയാതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോടാണ്. 883 പേർക്കാണ് രോഗം. ഇതിൽ 820 ഉം സമ്പർക്ക കേസുകളാണ്. തിരുവനന്തപുരത്ത് 875 പേർക്ക് രോഗബാധ ഉണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും. ഇന്നലെ 118 പേർക്ക് കൊവിഡ് ബാധിച്ചത് 60 ലേറെ പ്രായമുള്ളവർക്കും 15 ൽ താഴെ പ്രായമുള്ള 78 കുട്ടികൾക്കും. തിരുവനന്തപുരം തീരപ്രദേശത്തെ കണ്ടെയിന്‍മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.

Leave A Reply

error: Content is protected !!