ബിയാന്‍ക ആന്‍ഡ്രിസ്ക്യു വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ നിന്ന് പിന്മാറി

ബിയാന്‍ക ആന്‍ഡ്രിസ്ക്യു വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ നിന്ന് പിന്മാറി

ലോക ഏഴാം നമ്പർ താരം ബിയങ്ക ആൻഡ്രെസ്കു വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ നിന്ന് പിന്മാറി. സീസണിലെ ബാക്കി സമയം അവരുടെ ആരോഗ്യത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഈ വർഷം കളിമൺ കോർട്ട് സ്വിംഗ് ഒഴിവാക്കാനുള്ള വിഷമകരമായ തീരുമാനത്തിലാണ് താനെന്നും , തൻറെ ആരോഗ്യത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സീസണിന്റെ ശേഷിക്കുന്ന അവധി എടുക്കുമെന്നും തരാം പറഞ്ഞു.

ഈ വർഷം ന്യൂയോർക്കിൽ നടന്ന 2019 യുഎസ് ഓപ്പൺ കിരീടം നഷ്ട്ടപ്പെട്ട ആൻഡ്രീസ്കു, കഴിഞ്ഞ വർഷം ഷെൻ‌ഷെനിൽ നടന്ന ഡബ്ല്യുടി‌എ ഫൈനലിന് ശേഷം പര്യടനത്തിൽ കളിച്ചിട്ടില്ല. ഈ വർഷം ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിലും അവർ പങ്കെടുത്തില്ല. അടുത്ത വർഷത്തെ ടോക്കിയോ ഒളിമ്പിക്സിനായി കാത്തിരിക്കുകയാണെന്നും തന്റെ ഗെയിം മെച്ചപ്പെടുത്തുന്നതിനായി സമയം വിനിയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും 20 കാരി പറഞ്ഞു.

Leave A Reply

error: Content is protected !!