വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ തലശേരി മുൻ സബ് കളക്ടർ ആസിഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ തലശേരി മുൻ സബ് കളക്ടർ ആസിഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി : വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കണ്ടെത്തിയതിനെ തുടർന്ന് തലശേരി മുൻ സബ് കളക്ടർ ആസിഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണ ചുമതല. ഐഎഎസ് നേടുന്നതിന് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.

നിലവിൽ എറണാകുളം ജില്ലാ കളക്ടറായ എസ് സുഹാസ് നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആസിഫിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആസിഫ് ഹാജരാക്കിയത് തെറ്റായ സർട്ടിഫിക്കറ്റ് തന്നെയെന്നായിരുന്നു സുഹാസിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസിഫിനെതിരെ കുറ്റാരോപണ മെമ്മോ നൽകി അന്വേഷണം നടത്തി വരുന്നത്.

Leave A Reply

error: Content is protected !!