ദമ്മാമില്‍ വാഹനാപകടം; മൂന്ന് പ്രവാസി മലയാളികൾ മരിച്ചു

ദമ്മാമില്‍ വാഹനാപകടം; മൂന്ന് പ്രവാസി മലയാളികൾ മരിച്ചു

സൗദി കിഴക്കന്‍ പ്രവിശ്യ ദമ്മാം-കോബാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില്‍‍‍ തട്ടി മറിഞ്ഞാണ് അപകടം. മൂന്നു പേരും സൗദി ദേശീയ ദിന ആഘോഷങ്ങളിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

Leave A Reply

error: Content is protected !!