ഐ.പി.എല്‍ വാതുവെപ്പ്; ബംഗളൂരുവിൽ ആറംഗ സംഘം അറസ്റ്റിൽ

ഐ.പി.എല്‍ വാതുവെപ്പ്; ബംഗളൂരുവിൽ ആറംഗ സംഘം അറസ്റ്റിൽ

ബം​ഗ​ളൂ​രു: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ വാ​തു​വെ​പ്പ് ന​ട​ത്തി​യ ആ​റം​ഗ​സം​ഘം അറസ്റ്റിൽ . ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​രെ ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ബാ​ന​സ്​​വാ​ടി, മ​ല്ലേ​ശ്വ​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടു കേ​സു​ക​ളും ഇ​വ​ര്‍ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ആ​റു​ല​ക്ഷം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​വ​രി​ൽ​നി​ന്നും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ജോ​യ​ൻ​റ് ക​മീ​ഷ​ണ​ര്‍ സ​ന്ദീ​പ് പാ​ട്ടീ​ല്‍ അ​റി​യി​ച്ചു. ഐ.​പി.​എ​ൽ ആ​രം​ഭി​ച്ച​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ വാ​തു​വെ​പ്പ് സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply

error: Content is protected !!